കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏഴാം സാമ്പത്തിക സെന്‍സസ് പുരോഗമിക്കുന്നു. മുഴുവന്‍ വാര്‍ഡുകളും സന്ദര്‍ശിച്ചാണ്, ഡിസംബര്‍ 31ന് മുന്‍പേ സെന്‍സസ് പൂര്‍ത്തിയാക്കേണ്ടത്. അതാത് ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷനായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയുടെ എന്യൂമറേറ്റര്‍മാര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഏഴാം സാമ്പത്തിക സെന്‍സസിന് ജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശ്രീമതി. സുനിത ഭാസ്‌കര്‍ അഭ്യര്‍ത്ഥിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682696

