സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധം

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാര്‍ ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയ ഗാനാലാപനത്തോടെ ആയിരിക്കണമെന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടതാണ് ബിജെപി മെമ്പര്‍ വേലുക്കുട്ടന്‍ ചോദ്യം ചെയ്തത്.

.ദേശീയഗാനം ആവശ്യമില്ല എന്ന നിലപാടായിരുന്നു സെക്രട്ടറി സ്വീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ദേശീയഗാനം ആലപിച്ചാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →