തിരുവനന്തപുരം: കളളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയേക്കും. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിക്ക് സാധ്യത .സ്വാഭാവിക നടപടി ക്രമമനുസരിച്ച അറസ്റ്റ് നടന്ന് 90 ദിവസത്തിനകം പ്രതികളുടേയും കുടുംബാംഗങ്ങളുടേയും സ്വത്തുകള്‍ കണ്ടുകെട്ടാം.
അറസ്റ്റ് തീയതിക്ക് ആറുവര്‍ഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഇഡിക്ക് അധികാരമുണ്ട്. സ്വപ്‌നയുടെ ലോക്കറിലെ പണവും സ്വര്‍ണ്ണവുമാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുളളത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സമ്പാദിച്ചതെന്ന് കരുതുന്ന സ്വത്തുക്കള്‍കൂടി കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. സ്വത്ത് തിരികെ ലഭിക്കാന്‍ സങ്കീര്‍ണ്ണമായ കോടതി നടപടികള്‍ വേണ്ടി വരും.