എല്ലാവരും ചാണകമാണ് ,ചാണകമേ ഉലകം , നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതില്‍ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാര്‍. ഇതാണ് അരിയായും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം പറയുന്നു. വലതുപക്ഷ, തീവ്രവലതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവരെ ചാണകം എന്ന് സംബോധന ചെയ്യുന്നതിനോട് തനിക്കുള്ള സമീപനം വിശദീകരിച്ചു കൊണ്ടാണ് ബി ജെ പി അനുകൂല നിലപാടുകാരനും നടനുമായ കൃഷ്ണകുമാർ പറഞ്ഞത്.

ഓരോ വ്യക്തിയെയും എടുത്തുനോക്കുക. അവരില്‍ ചാണകമുണ്ട്. ഞാനും ചാണകം, നിങ്ങളും ചാണകം, ഇതിനകത്ത്… നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചാണകമാകാം…
സംഘി ചാണകമുണ്ട്, കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്, സുടാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് അവരവർക്ക് ചൂസ് ചെയ്യാം. ചാണകത്തെ പറ്റി എനിക്ക് പറയാനുള്ളത് ഇതാണ്. നമ്മള്‍ എല്ലാവരും ചാണകമാണ്. ചാണകമേ ഉലകം.’-നടന്‍ പറയുന്നു.

നമ്മള്‍ ഭക്ഷിക്കുന്നതെല്ലാം നമ്മളായി തീരുകയാണെന്നും ഈ രീതിയില്‍ നോക്കുകയാണെകില്‍ എല്ലാ വ്യക്തിയിലും ചാണകമുണ്ടെന്നും നടന്‍ പറയുന്നു. ഒരു മലയാള വാര്‍ത്താ മാധ്യമത്തിന്റെ ഓണ്‍ലൈന്‍ വിഭാഗവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭക്ഷ്യവസ്തു ചാണകത്തിന് രൂപാന്തരം സംഭവിച്ചാണ് ഉണ്ടാകുന്നതെന്നും അതാണ് ‘നമ്മള്‍’ ആയി തീരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആത്മീയാചാര്യനായ ജഗ്ഗി വാസുദേവില്‍ നിന്നുമാണ് താന്‍ ഇക്കാര്യം മനസിലാക്കിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →