ജനിതകമാറ്റം സംഭവിച്ച കൂടുതൽ അപകടകാരിയായ കൊറോണ ഇംഗ്ലണ്ടിൽ പടരുന്നു, സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി

ല​ണ്ട​ൻ: ജനിതകമാറ്റം സംഭവിച്ച കൂടുതൽ അപകടകാരിയായ കൊറോണ ഇംഗ്ലണ്ടിൽ പടരുന്നു. ഇം​ഗ്ല​ണ്ടിന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ വൈ​റ​സ്​ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​താ​യാ​ണ്​ വിവരം. പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളി​ല്‍ പു​തി​യ ഇ​നം വൈ​റ​സിന്റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​താ​യി ബ്രിട്ടീഷ്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി മാ​റ്റ്​ ഹാ​ൻ​കോ​ക്ക്​ അറിയിച്ചു.സ്ഥിതി നിയന്ത്രണാതീതമാണെന്നും അദ്ദേഹം ഞായറാഴ്ച ( 20/12/2020) പറഞ്ഞു.

ഈ ​വൈ​റ​സ്​ അ​തി​വേ​ഗം രോ​ഗം പ​ട​ർ​ത്തു​ന്ന​താ​ണെ​ന്ന്​ ഹാ​ൻ​കോ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ വി​വ​രം ധ​രി​പ്പി​ച്ച​താ​യും നി​ല​വി​ൽ ന​ൽ​കി​ത്തു​ട​ങ്ങി​യ വാ​ക്​​സി​ൻ പു​തി​യ വൈ​റ​സി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​കു​മോ​യെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഹാ​ൻ​കോ​ക്ക്​ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →