‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ തൃശൂരിലും പോസ്റ്റർ

തൃശൂര്‍: കെ.മുരളീധരനെ കെ പി സി സി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ തൃശൂരിൽ പ്രത്യക്ഷപ്പെട്ടു.

‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് ഈ പോസ്റ്ററുകളില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ വന്നിട്ടുള്ളത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ കോഴിക്കോടും സമാനമായ ഫ്‌ളക്‌സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നു തന്നെയായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്. എന്നാല്‍ ആരാണ് ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

നേരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങള്‍ക്കെതിരെയാണ് കെ. മുരളീധരന്‍ രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →