കോഴിക്കോട് സ്വദേശി പ്രദീപ് നായര്‍ ആര്‍മി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക്

കോഴിക്കോട്: ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ചുമതലയുളള ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985 ല്‍ സിഖ് റജിമെന്റിലാണ് ഓഫീസറായി കരസേനയില്‍ ചേര്‍ന്നത് അതിവിശിഷ്ട സേവാ മെഡലും, യുദ്ധസേവാ മെഡലും നേടിയിട്ടുണ്ട്.

സത്താറ സൈനിക് സ്‌കൂള്‍ ,നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് ഇന്ത്യന്‍ ഇന്‍സറ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസട്രേഷന്‍, എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് . സിയാച്ചിനിലടക്കം സേവനമനുഷ്ടിച്ച ഇദ്ദേഹം നാഗാലാന്‍ഡില്‍ അസം റൈഫിള്‍സ് ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു.

സൈനീകരേയും ഓഫീസര്‍മാരെയും തെരഞ്ഞെടുക്കുന്നത് ആര്‍മി റിക്രൂട്ടമെന്റ് ബോര്‍ഡാണ്. കോഴിക്കോട് സ്വദേശി ചന്ദ്രന്‍ നായരുടെയും പരപ്പനങ്ങാടി നെടുവചൊനാം കണ്ടത്തില്‍ ലീലയുടേയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കള്‍: പ്രശോഭ്, പൂജ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →