3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം , വഴങ്ങാതെ മമത

ന്യൂഡൽഹി: 3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചതോടെ കേന്ദ്ര സർക്കാരും മമതാ സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായി.

കേന്ദ്രത്തിന്റെ ഉത്തരവിനെ ‘അധികാരത്തിന്റെ നഗ്നമായ ദുരുപയോഗം’ എന്നാണ് മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഭോലനാഥ് പാണ്ഡെയെ ബിപിആർ ആന്റ് ഡിയിലേക്കും രാജീവ് മിശ്രയെ ഐടിബിപിയിൽ ഐ.ജി.യായും പ്രവീൺ ത്രിപാഠിയെ എസ്.എസ്.ബിയിലേക്കും മാറ്റുകയായിരുന്നു.

മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇതിനകം കേന്ദ്രസർക്കാരിൽ പുതിയ നിയമനങ്ങൾ നൽകിയിട്ടുണ്ടെന്നും അവരെ ഉടൻ കേന്ദ്രത്തിലേക്ക് അയക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞയാഴ്ച ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുടെ ജാഥയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലകൾ ഒഴിവാക്കി എന്നാരോപിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ചേരാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →