” പൊതുപ്രവർത്തകനെന്ന നിലയിൽ ചില ശുപാർശകൾ ചെയ്യേണ്ടി വന്നു , മറ്റൊരു ഇടപാടും തനിക്കറിയില്ല” സി എം രവീന്ദ്രൻ

കൊച്ചി : പൊതുപ്രവർത്തകനെന്ന നിലയിൽ ചില ശുപാർശകൾ ചെയ്യേണ്ടി വന്നു എന്നല്ലാതെ ശിവശങ്കരന്റേതുൾപ്പടെ നിയമവിരുദ്ധമായ മറ്റൊരു ഇടപാടും തനിക്കറിയില്ലെന്ന് സി എം രവീന്ദ്രൻ ഇ ഡി യ്ക്ക് മൊഴി നൽകിയെന്ന് സൂചന. വ്യാഴാഴ്ച (17/12/2020) ചോദ്യം ചെയ്തപ്പോൾ സി എം രവീന്ദ്രൻ ഇത്തരത്തിൽ മൊഴി നൽകി എന്നാണ് റിപ്പോര്‍ട്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്‌ന സുരേഷിനോട് സംസാരിച്ചതെന്നും മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ വെളളിയാഴ്ച(18/12/2020)യും ഇ ഡി ചോദ്യം ചെയ്യുകയാണ്.

സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലും, ബിനാമി ഇടപാടുകളുമാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. വ്യാഴാഴ്ച 14 മണിക്കൂറാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി യുണീടാക് ഉടമ സന്തോഷ് ഈപ്പനും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →