ചൈനയുമായുള്ള പോരാട്ടില്‍ യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ്

ന്യൂയോര്‍ക്ക്; ചൈനയുമായുള്ള പോരാട്ടില്‍ യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ്. ഹോങ്കോംഗ്, തായ്വാന്‍, ദക്ഷിണ ചൈനാ കടല്‍, ഇന്ത്യ-ചൈന അതിര്‍ത്തി എന്നിവിടങ്ങളിലടക്കം ചൈന നടത്തുന്ന ഇടപെടലില്‍ യുഎസിന് ആശങ്കയുണ്ടെന്നും ബീജിംഗുമായുള്ള സൈനിക പോരാട്ടത്തിനിടെ യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നുമാണ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും സുഹൃത്തല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേ മാത്രമല്ല, എല്ലാവിധ ഭീഷണികള്‍ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ സഹകരണം ഉറപ്പാക്കും. പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക നിലകൊള്ളും. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് സമഗ്രവമായ പ്രതിരോധ പങ്കാളിത്തം യുഎസ്-ഇന്ത്യയും കെട്ടിപ്പടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ആറ് ഏഴ് മാസത്തിനിടെ ഇന്ത്യ അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളില്‍ രാജ്യം ഇന്ത്യയ്‌ക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് സൈനിക ഉപഗ്രഹങ്ങളില്‍നിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കല്‍ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കുന്നതിനുള്ള കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ അഗ്രിമെന്റ്), രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്. സൈനിക ലോജിസ്റ്റിക്‌സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം കരാറായിട്ടുണ്ട്. ഇതെല്ലാം പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →