വിമാനം ഹൈജാക്ക് ചെയ്ത് യുഎസില്‍ ആക്രമണം നടത്താന്‍ പദ്ധതി: കെനിയന്‍ സ്വദേശിയ്‌ക്കെതിരേ കുറ്റം ചുമത്തി

ന്യൂയോര്‍ക്ക്: വിമാനം ഹൈജാക്ക് ചെയ്ത് യുഎസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കെനിയന്‍ സ്വദേശിയ്‌ക്കെതിരേ കുറ്റം ചുമത്തി. പെന്‍ഗണ്‍ മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ട അല്‍-ഷബാബ് തീവ്രവാദ ഗ്രൂപ്പംഗമായ ചോളോ അബ്ദി അബ്ദുല്ലയ്‌ക്കെതിരേയാണ് നിയമ നടപടി. പൈലറ്റായി പരിശീലനം നേടിയ ശേഷം, 2019 ജൂലൈയില്‍ ഫിലിപ്പൈന്‍സില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ ചൊവ്വാഴ്ച യുഎസിലേക്ക് മാറ്റുകയായിരുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട ആറ് കുറ്റകൃത്യങ്ങളിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. യുഎസ് പൗരന്മാരെ കൊലപ്പെടുത്താനും വിമാനക്കൊള്ള നടത്താനുമുള്ള ഗൂഢാലോചനകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.യുഎസ് മജിസ്ട്രേറ്റ് മുന്‍പാകെ നടന്ന വീഡിയോ ഹിയറിംഗില്‍ കുറ്റക്കാരനാണെന്ന് ഇദ്ദേഹം സമ്മതിച്ചിട്ടില്ല. തുടര്‍വാദം ജനുവരിയില്‍ കേള്‍ക്കും

അതേസമയം, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ട രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഭീകരാക്രമണത്തിന് ആഹ്ലാദകരമായ ഓര്‍മപ്പെടുത്തല്‍ എന്നാണ് ആക്ടിംഗ് മാന്‍ഹട്ടന്‍ യുഎസ് അറ്റോര്‍ണി ഓഡ്രി സ്ട്രോസ് ഇദ്ദേഹത്തിന്റെ കുറ്റവിചാരണയെ വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →