വാഷിംഗ്‌ടൺ : ലോകത്ത ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ സന്ദേശമയക്കുന്ന പ്രമുഖരായ 10 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയും. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്രമോദി, എന്നിവര്‍ ഉള്‍പ്പടുന്നതായി മൈക്രോ ബ്ലോഗിംഗ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
2020 അവസാനിക്കുന്ന റവ്യൂവില്‍ ആദ്യമായാണ് ആദ്യ 10 പേരില്‍ ഒരു വനിത ഉള്‍പ്പെടുന്നത്. പത്തുപേരില്‍ ഒന്നാംസ്ഥാനം ഡൊണാള്‍ഡ് ട്രംപും, രണ്ടാം സ്ഥാനം ജോബൈഡനും കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഏഴാം സ്ഥാനത്താണ്. കമലാ ഹാരിസ് 10-ാം സ്ഥാനത്തും.
2020 ല്‍ ഏകദേശം 700 മില്ല്യണ്‍ ട്വിറ്റര്‍ സന്ദേശമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ അയച്ചിരിക്കുന്നത്. ഇതില്‍ ട്രംപും ബൈഡനും,ഒബാമയും ഹാരിസും മോദിയും ഉള്‍പ്പെടുന്നു. കോവിഡ് 19 ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. രണ്ടാമത്തെത് ബ്ലാക്ക് ലൈവ് മാറ്ററാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് ശേഷമാണ് ഇത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.
400 മില്ല്യണ്‍ തവണയാണ് ഹാഷ്ടാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് മരിക്കുന്നതിന് മുമ്പയച്ച ട്വിറ്റര്‍ സന്ദേശങ്ങള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.

