ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ മൂക്കുകുത്തി വീഴും: സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി: തദ്ദേശ തെരഞ്ഞടുപ്പു വിജയത്തില്‍ ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമ സഭാ തെരഞ്ഞെടുപ്പില്‍ മൂക്കുകുത്തി വീഴുമെന്ന്‌ സംവിധായകന്‍ അരുണ്‍ ഗോപി. ഒരു സ്വകാര്യ മലയാളം ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ആദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട്‌ വിയോജിപ്പുണ്ട്‌. ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും .പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ കഴിവില്ലാത്തതുകൊണ്ടാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചതെന്നും അരുണ്‍ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ അനുകൂലമായിരുന്നെങ്കിലും അത്‌ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ലെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു.

അതേസമയം അഴിമതി ആരോപണം യുഡിഎഫിനെതിരായാണ്‌ വന്നിരുന്നതെങ്കില്‍ അത്‌ എല്‍ഡിഎഫ്‌ മികച്ചരീതിയില്‍ ഉപയോഗിക്കുമായിരുന്നുവെന്നും പ്രധാന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ മുന്നണി പാകപ്പെട്ടതായി തനിക്ക്‌ തോന്നുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →