ജനവികാരം പൂർണമായും പ്രതിഫലിച്ചില്ലെന്ന് രമേശ് ചെന്നിത്തല , തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ട് വ്യക്തിബന്ധങ്ങളുടെ പേരിലെന്നും ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇത്തവണ നടന്ന തെരഞ്ഞെടുപ്പിൽ ജനവികാരം പൂർണമായും പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് ഫലം കണ്ട് ഇടതുപക്ഷം ആഹ്ളാ ദിക്കേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് പലപ്പോഴും വ്യക്തി ബന്ധങ്ങളാണ്. സർക്കാരിൻ്റെ അഴിമതികളെ വെളള പൂശുന്നതാണ് വിജയം എന്ന എൽ ഡി എഫ് പ്രചരണം അങ്ങേയറ്റം അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു. തൻ്റെ വീടുൾപ്പെടുന്ന വാർഡ് സി പി എമ്മിൻ്റെ കോട്ടയാണെന്നും ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →