തൊടുപുഴ: ഈ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് കോൺഗ്രസ് കാല് വാരിയെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ .ജോസഫ്.
“കേരള കോൺഗ്രസ്സിൻ്റെ ശക്തികേന്ദ്രങ്ങളിൽ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. നഷ്ടമായത് കോൺഗ്രസ്സിൻ്റെ സീറ്റുകളാണ്. കോൺഗ്രസ് കാലു വാരി. ഡീൻ കുര്യാക്കോസ് നിൽക്കുമ്പോൾ ഈ സ്ഥിതി ഉണ്ടായിട്ടില്ല. രണ്ടില യുഡിഎഫിൻ്റേതാണ് എന്ന പ്രചരണം പോലും ചിലർ ചിലയിടത്ത് നടത്തിയാണ് വോട്ട് നേടിയത് ” പി.ജെ ജോസഫ് പറഞ്ഞു.