ലൈറ്റ് ബീമുകളിലൂടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരുമായി ഗൂഗിള്‍ ചര്‍ച്ച നടത്തുന്നു

ന്യൂഡല്‍ഹി: ലൈറ്റ് ബീമുകളിലൂടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാന്‍ ലക്ഷ്യമിടുന്ന പ്രോജക്ട് താരയ്ക്കായി റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരുമായി ഗൂഗിള്‍ ചര്‍ച്ച നടത്തുന്നു. ഗൂഗിള്‍ എക്‌സ് എന്ന പേരില്‍ ഒരു കമ്പനിയാണ് ഈ പ്രൊജക്റ്റ് ആരംഭിച്ചത്. 20 ജിബിപിഎസ് വരെ വേഗതയില്‍ വിദൂര പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താര എന്നതാണ് പദ്ധതിയ്ക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്.

ലൈറ്റ് ബീമുകളിലൂടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലും ആഫ്രിക്കയിലെ കെനിയയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുക.വിദൂര പ്രദേശങ്ങളിലേക്ക് സെക്കന്‍ഡില്‍ 20 ജിഗാബൈറ്റ് വേഗതയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിന് ലൈറ്റ് ബീമുകള്‍ പോലുള്ള ഫ്രീ-സ്പേസ് ഒപ്റ്റിക്കല്‍ ആശയവിനിമയങ്ങള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍ ചെയ്യുക. വിദൂര പ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി കൊണ്ടുവരാനും ഒപ്റ്റിക് ഫൈബര്‍ ഇന്‍സ്റ്റാളേഷന്‍, മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ പോലുള്ള തടസ്സങ്ങള്‍ പരിഹരിക്കാനും പ്രോജക്ടിന് കഴിയും.അതിനാല്‍ തന്നെ , ഇത് പദ്ധതിയുടെ ഭാഗമാകാന്‍ എയര്‍ടെല്ലും റിലയന്‍സ് ജിയോയും തയ്യാറാകുമെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →