ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നുള്ള ഒൻപത് വയസുകാരിക്ക് പൂർണ്ണ ബോധാവസ്ഥയിൽ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ സൗമ്യ എന്ന പെൺകുട്ടി ശസ്ത്രക്രിയ നടക്കുമ്പോൾ മുഴുവൻ പിയാനോ വായിച്ചുകൊണ്ടിരുന്നു.
“ഞാൻ കുറഞ്ഞത് 6 മണിക്കൂറെങ്കിലും പിയാനോ വായിച്ചു, മൊബൈൽ ഗെയിമുകളും കളിച്ചു. ഇപ്പോൾ എനിക്ക് സുഖം തോന്നുന്നു.” ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പറഞ്ഞു.
കുട്ടിയെ മാതാപിതാക്കൾ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ, തലച്ചോറിലെ മറ്റ് ഞരമ്പുകൾക്ക് തകരാറുണ്ടാകാൻ സാധ്യതയുള്ളതിനാൽ വലിയ ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനാൽ, കുട്ടിയുടെ ശസ്ത്രക്രിയ ‘എവെയ്ക്ക് ക്രാനിയോടോമി’ രീതിയിലൂടെ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
കുട്ടി പിയാനോ വായിക്കുന്നത് ആസ്വദിക്കുന്നതിനാൽ, ശസ്ത്രക്രിയയ്ക്കിടെ കീബോർഡ് വായിക്കാൻ ഡോക്ടർമാരുടെ സംഘം അവളോട് ആവശ്യപ്പെട്ടു. ശസ്ത്രക്രിയ നടത്തിയ തലയുടെ ഭാഗത്ത് മാത്രമാണ് അവൾക്ക് അനസ്തേഷ്യ നൽകിയത്.
“കേസ് വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ ഞങ്ങളുടെ ടീമിന്റെ പരിശ്രമത്തിലൂടെ ഓപ്പറേഷൻ വിജയിച്ചു. ഞങ്ങൾ ഓപ്പറേറ്റ് ചെയ്യുമ്പോൾ ഞങ്ങൾ അവളോട് പിയാനോ വായിക്കാൻ ആവശ്യപ്പെട്ടു. കുട്ടിക്ക് പക്ഷാഘാതത്തിലേക്ക് വഴുതിവീഴാനുള്ള അവസരങ്ങളുണ്ടായിരുന്നുവെങ്കിലും ഓപ്പറേഷനിൽ ഉടനീളം അവൾ ബോധവതിയായിരുന്നു. “ന്യൂറോ സർജൻ അഭിഷേക് ചൗഹാൻ പറഞ്ഞു,

