തിരുവനന്തപുരം :തദ്ദേശ തെര്‌ഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സെറ്റ്(TREND) സജ്ജമായി. ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന്‍റെ ഫലങ്ങള്‍ ഈ സൈറ്റിലൂടെ ലഭ്യമാകും.
ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ,കോര്‍പ്പറേഷന്‍, എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിധമായിരിക്കും ഫലങ്ങല്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടുക. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളിലെ പോളിംഗ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലും മനസിലാക്കാം. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കുന്നതിന് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
രാവിലെ എട്ടുമുതല്‍ കൗണ്ടിംഗ് ആരംഭിക്കും. വോട്ടെടുപ്പിന്‍റെ പുരോഗതി അപ്പപ്പോള്‍ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. സംസ്ഥാനത്ത് 244 വോട്ടെണ്ണല്‍ കേന്ദങ്ങളാണുളളത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്നുളള കമ്പ്യൂട്ടര്‍ വിദഗ്ദരാണ് സാങ്കേതിക സഹായങ്ങള്‍ ചെയ്യുക. ബ്ലോക്കുതല സെന്‍ററില്‍ ഡേറ്റാ എന്‍ട്രിക്കായി അഞ്ചില്‍ കുറയാത്ത ടെക്‌നിക്കല്‍ അസിസറ്റന്‍റു മാരും കാണും. മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നുളള രണ്ടോ അതിലധികമോ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഉണ്ടാകും.
ഓരോ പോളിംഗ് സറ്റേഷന്റേയും പോളിംഗ് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറക്ക് കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തും. സ്ലിപ്പ് ഡേറ്റാ അപ്പ്‌ലോഡിംഗ് സെന്‍ററില്‍ എത്തിക്കുന്നു. കൗണ്ടിംഗ് സ്ലിപ്പ് ഫോറത്തിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ എന്‍ട്രി ചെയ്യും. അപ്പ്‌ലോഡിംഗ് സെന്‍ററിലെ സൂപ്പര്‍ വൈസര്‍മാരാകും ഇത് ഉറപ്പിക്കുക.

