പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന് എഫ്സി മത്സരം ഗോള്‍ രഹിത സമനിലയില്‍. ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുറന്നെങ്കിലും ഗോള്‍ മാത്രം ഉണ്ടായില്ല. കളിയുടെ ആദ്യ മിനിട്ടുകളില്‍ തന്നെ ചെന്നൈ ഗോളിനടുത്തെത്തി. പിന്നാലെ നോര്‍ത്ത് ഈസ്റ്റും ആക്രമിച്ചതോടെ കളം ചൂടായി. 16-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം വി.പി.സുഹൈറിന്റെ ഉഗ്രൻ ലോംഗ് റേഞ്ചര്‍ ചെന്നൈയുടെ പോസ്റ്റിന് മുകളിലൂടെ പറന്നുപോയി. 17-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ബോക്സിനുള്ളില്‍ ഹാന്‍ഡ്ബോള്‍ പിറന്നെങ്കിലും റഫറി പെനാല്‍ട്ടി വിധിച്ചില്ല.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന് എഫ്സി മത്സരത്തിൽ ഗോള്‍ രഹിത സമനില
