ചെറുപുഴ: സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന യുവാവ് പരോളിലിറങ്ങി പിതൃസഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. പിതൃ സഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ് ഗിരി കട്ടപ്പളളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് മരിച്ചത്. പൗലോസ് (78) മകന് ഡേവിഡ്(47) എന്നിവര്‍ക്കാണ് കുത്തേറ്റത്. പൗലോസിന്റെ സഹോദര പുത്രന് ബിനോയ് (40) ആണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ് (13.12.2020)രാത്രി എട്ടോടെയായിരുന്നു സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പോലീസെത്തിയ ശേഷമാണ് കുത്തേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമം നടത്തിയശേഷം യുവാവ് ഒളിവില്‍ പോയി .പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

