ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു. ഒരാൾ പിടിയിലായി. 13-12-2020 ഞായറാഴ്ച വൈകുന്നേരം മുഗൾ റോഡിലെ പോഷാന ചട്ടപനി പ്രദേശത്താണ് സംഭവം. തീവ്രവാദികളെ വധിക്കുകയും കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ജമ്മു മേഖല ഐജി മുകേഷ് സിംഗ് സ്ഥിരീകരിച്ചു.
നിയന്ത്രണരേഖയിലൂടെയാണ് ഇവർ നുഴഞ്ഞു കയറി കത് ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
ജില്ലാ വികസന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനെത്തിയ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന ഭീകരരെ കണ്ടെത്തിയത്.ഞായറാഴ്ച പോലീസും സൈന്യവും സംയുക്തമായി ചട്ടാപനി ദുർഗാൻ പ്രദേശത്തു നടത്തിയ തിരച്ചിൽ നടത്തി രണ്ട് പേരെ വധിക്കുകയും ഒരാളെ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സൈന്യം സ്ഥലത്തെത്തിയിരുന്നുവെങ്കിലും കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും മൂലം ഭീകരരെ കണ്ടെത്താനായില്ല.