നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി

അബുജ : നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ് സംഭവം. ഗവണ്‍മെന്റ് സയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിയ ആയുധധാരി സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ആണ്‍കുട്ടികളുടെ ബോര്‍ഡിങ് സ്കൂളില്‍ ആക്രമണം നടന്ന ദിവസം എണ്ണൂറിലധികം പേര്‍ സ്കൂളിലുണ്ടായിരുന്നു.

വെള്ളിയാഴ്ച(11/12/2020) രാത്രി 9.40ഓടെയായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. അക്രമികളും പൊലീസുമായി ആരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. രണ്ടായി പിരിഞ്ഞ ആക്രമികളില്‍ ഒരു സംഘം പോലീസുമായി ഏറ്റുമുട്ടി.

Share
അഭിപ്രായം എഴുതാം