ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം വർധിപ്പിച്ചേക്കും. വാർഷിക പരീക്ഷയ്ക്കു മുമ്പ് സിലബസ് തീരാൻ സാധ്യതയില്ല

കോട്ടയം: വാർഷിക പരീക്ഷയ്ക്കു മുമ്പ് സിലബസ് തീർക്കാൻ കഴിയാതെ ഫസ്റ്റ് ബെൽ ക്ലാസുകൾ . പ്ലസ്ടുക്കാരുടെ സയൻസ് വിഷയങ്ങളിലെ സിലബസ് നിലവിലെ സമയക്രമത്തിൽ തുടർന്നാൽ തീരില്ല എന്നു വിലയിരുത്തി ക്ലാസ് സമയം അരമണിക്കൂർ വർധിപ്പിക്കാൻ നീക്കം.സയൻസ് വിഷയങ്ങൾ പഠിപ്പിച്ചു തീരാത്തതിനാൽ 2021 ജനുവരി ആദ്യവാരം മുതൽ മൂന്നുമണിക്കൂർ ക്ലാസ് നടപ്പാക്കിയേക്കും. നേരത്തെ അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയിരുന്നു. നിലവിൽ ഒരുകുട്ടിക്ക് പരമാവധി രണ്ടരമണിക്കൂർ ക്ലാസ് എന്ന നിലയിലാണ് ക്രമീകരണം.

സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ് മുടങ്ങാനിടയുണ്ട്.
2020 ഡിസംബർ 18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷ നടക്കുകയാണ്. അതിനാൽ രണ്ടാംവർഷ ക്ലാസുകൾ നടത്താനാവില്ല.
പത്താം ക്ലാസുകാർക്ക് ഡിസംബർ 24 മുതൽ 27 വരെയും ക്ലാസുകൾ ഇല്ല. പുതുക്കിയ സമയക്രമം അവർക്കും അനുവദിക്കേണ്ടിവരും. പത്താംക്ലാസുകാരുടെ സിലബസ് 2021 ജനുവരി ആദ്യവാരത്തോടെ തീർക്കേണ്ടതാണ്. നിലവിലെ സമയക്രമമനുസരിച്ച് ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകൾ മാത്രമാണ് പൂർത്തിയാക്കാനാവുക. പൊതുപരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി ക്ലാസുകൾ ക്രമീകരിച്ച് പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമം.

എന്നാൽ ഇതുവരെയും പഠിതാക്കൾ കുറവായ വിഷയങ്ങളിൽ ക്ലാസ് തുടങ്ങിയില്ല രണ്ടാംഭാഷകളായ മലയാളം, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങിയില്ല. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹോംസയൻസ്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളും പഠിപ്പിച്ച് തുടങ്ങിയിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →