തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടാക്കിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരേ കേസെടുത്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിൽ സംഘർഷമുണ്ടാക്കിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകരായ 400 പേർക്കെതിരേ പോലീസ് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞത് .

12-12-2020 ശനിയാഴ്ച നടന്ന കൊട്ടിക്കലാശത്തിലാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഹലൻ റോഷന് തലയ്ക്ക് പരിക്കേറ്റു.

കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നില്ലെങ്കിലും പാർട്ടി പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു. റാലികൾ ഒരുമിച്ചെത്തിയതോടെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ആദ്യം ഉന്തും തള്ളുമുണ്ടായത്. തുടർന്ന് പ്രവർത്തകർ തമ്മിൽ സംഘർഷവും ഉടലെടുത്തു.

അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് കുറ്റിച്ചിറയിലെ പ്രചരണം നാലരയോടെ പോലീസ് നിർത്തിവെയ്പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →