ഇന്ത്യ-പാരീസ് കരാർ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് കരാർ ലക്ഷ്യങ്ങൾ ഇന്ത്യ കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ൽ സ്വതന്ത്ര ഇന്ത്യ ശതാബ്ദി ആഘോഷിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിന് സംഭാവന നൽകുകയെന്ന ലക്ഷ്യം നിറവേറ്റുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷയ്ക്ക് അതീതമായി ആ ലക്ഷ്യത്തിൽ രാജ്യം മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ ഉച്ചകോടിയിൽ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി 2015 ലെ പാരീസ് കരാർ അംഗീകരിച്ചതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് വെർച്വൽ ഉച്ചകോടി നടന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിലെ ഏറ്റവും വലിയ ഘട്ടമാണ് പാരീസ് കരാർ എന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →