പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, കാമുകനും മാതാവിനുമെതിരേ കേസെടുത്തു

കാസർഗോഡ്: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നെ പരാതിയിൽ കാമുകനും മാതാവിനുമെതിരേ കേസെടുത്തു. കാസർഗോഡ് ചെറുപുഴയിലെ റെജിന്‍ കുമാര്‍ എന്ന മണി (36) ക്കെതിരേയാണ് പരാതി. പീഡനം മറച്ചുവെച്ചതിനാണ് മാതാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ പ്രകാരമാണ് കേസ്.

2019ലാണ് കേസിനാസ്പദമായ സംഭവം. 16 കാരിയെ മാതാവിന്റെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം അമ്മയെ അറിയിച്ചെങ്കിലും അവർ മറച്ചു വെച്ചു. തുടർന്ന് പെണ്‍കുട്ടി സംഭവം ചെറുപുഴ പോലീസില്‍ അറിയിക്കുകയായിരുന്നു. ചെറുപുഴ വനിത എസ്. ഐ. ഖദിജ എടക്കോത്തും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →