ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തിൽ താഴെയായി(3,63,749). കഴിഞ്ഞ 146 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണം ആണ് ഇത്. 2020 ജൂലൈ 18 ന് രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,58,692 ആയിരുന്നു.
ആകെ രോഗബാധിതരുടെ 3.71 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,528 പേർ രോഗമുക്തി നേടി. ഇതോടെ ആകെ ചികിത്സയിൽ ഉണ്ടായിരുന്നവരുടെ എണ്ണത്തിൽ 8,544 പേരുടെ കുറവുണ്ടായി
ഇന്നലെ മുപ്പതിനായിരത്തിൽ താഴെ കേസുകൾ (29,398)മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആകെ രോഗമുക്തരുടെ എണ്ണം 93 ലക്ഷത്തോട് അടുക്കുന്നു (92,90,834).
രോഗബാധിതരുടെ യും രോഗമുക്തരുടെയും എണ്ണതിലെ അന്തരം 89,27,085 ആണ്
രോഗമുക്തി നിരക്ക് 94.84 ശതമാനമായി ഉയർന്നു.
പുതുതായി രോഗമുക്തി നേടിയവരിൽ 79.90 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്.. 5076 പേർ രോഗമുക്തി നേടിയ കർണാടകയിൽ ആണ് ഇന്നലെ ഏറ്റവും കൂടുതൽ പേർ ആശുപത്രി വിട്ടത്. മഹാരാഷ്ട്രയിൽ 5068 പേരും കേരളത്തിൽ 4847 പേരും രോഗമുക്തി നേടി.
പ്രതിദിന ശരാശരി രോഗമുക്തിയിൽ മഹാരാഷ്ട്രയാണ് മുന്നിൽ(6703). കേരളത്തിൽ ഇത് 5173 ഉം ഡൽഹിയിൽ 4,362 മാണ്.
പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 72.39 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. 4470 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 3824 കേസുകളും റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ 414 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതിൽ 79.95 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 70 പേരും ഡൽഹിയിൽ 61ഉം പശ്ചിമബംഗാളിൽ 49 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1679983

