റവ.ഡോ. തോമസ് കോഴിമല എന്ന വൈദീകന്റെ പ്രസംഗം വിവാദത്തില്‍. അശ്ലീല വീഡിയോകള്‍ കാണുിന്ന പെണ്‍കുട്ടികളുടെ തലച്ചോറില്‍ എപ്പിനെഫ്രിന്‍ എന്ന ഹോര്‍മ്മോണ്‍ ഉദ്‌പ്പാതിപ്പിക്കപ്പെടുമെന്നും ഇത് പെണ്‍കുട്ടികളെ പ്രത്യേകിച്ചും കാര്യമായി ബാധിക്കുമെന്നും തുടര്‍ന്ന് ഇവര്‍ ഇത്തരം വീഡിയോകള്‍ക്ക് അടിമ പ്പെടുമെന്നുമാണ് വൈദീകന്‍ പ്രസംഗത്തിലൂടെ പറഞ്ഞത്.
എന്നാല്‍ ഈ ഹോര്‍മ്മോണ്‍ ആണ്‍കുട്ടികളുടെ തലച്ചോറില്‍ ഉദ്‌പ്പിക്കപ്പെട്ട് അവരും വീഡിയോയ്‌ക്ക് അടിമപ്പെടില്ലേയെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. അശ്ലീല വീഡിയോകളുടെ സ്വാധീനം ആണ്‍പെണ്‍ ,ട്രാന്‍സ്സ്‌ജന്റര്‍ വ്യത്യാസമില്ലാതെ ഒരുപോലെതന്നെയാണെന്നും എന്തിന് പെണ്‍കുട്ടികളുടെ കാര്യംമാത്രം പറയണമന്നുമാണ് ഇവര്‍ ചോദിക്കുന്നത്. എന്തായാലും പ്രസംഗം സമൂഹത്തില്‍ വിവാദമുണ്ടാക്കിയിക്കുകയാണ്.
അശ്ലീല വീഡിയോ കാണുന്ന പെണ്‍കുട്ടികളെ എല്ലാവരും മോശം കണ്ണുകളോടെയാണ് കാണുകയെന്നും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു ക്രിസ്‌തീയ ഗ്രൂപ്പുകളിലൂടെയാണ് പ്രസംഗം പുറത്തുവന്നത്.

