കളളവോട്ട്‌ ചെയ്യാനെത്തി പിടിയിലായി

ശ്രീകൃഷ്‌ണപുരം: പാലക്കാട്‌ കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ വെട്ടേക്കരയില്‍ കളളവോട്ട്‌ ചെയ്‌ത വ്യക്തിക്കെതിരെ ശ്രീകൃഷ്‌ണപുരം പോലീസ്‌ കേസെടുത്തു. വേട്ടേക്കര മണ്ണാര്‍ക്കുന്ന്‌ വീട്ടില്‍ അയ്യപ്പന്‍(45) ആണ്‌ പോലീസ്‌ പിടിയിലായത്‌.

പഞ്ചായത്തിലെ വെട്ടേക്കര 18-ാം വാര്‍ഡിലെ അംഗണവാടി രണ്ടാംബുത്തില്‍ കുറകാട്ടില്‍ അയ്യപ്പന്‍ എന്നയാളുടെ വോട്ട്‌ മണ്ണാര്‍കുന്ന്‌ അയ്യപ്പന്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന്‌ മണ്ണാര്‍കുന്ന അയ്യപ്പന്‍ തന്റെ യഥാര്‍ത്ഥ വോട്ടുരേഖപ്പെടുത്താന്‍ 17-ാം വാര്‍ഡിലെ രണ്ടാം ബൂത്തായ വെട്ടേക്കര എല്‍പി സ്‌കൂളില്‍ എത്തിയപ്പോഴാണ്‌ പ്രിസൈഡിംഗ്‌ ഓഫീസറുടെ പിടിയിലായത്‌.

ഐപിസി 171(F)വകുപ്പ്‌ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. കുറകാട്ടില്‍ അയ്യപ്പന്‍റെ വോട്ട്‌ ടെന്‍റര്‍ വോട്ടായി രേഖപ്പെടുത്തിയതായി റിട്ടേണിംഗ്‌ ഓഫീസര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം