കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2017-18 കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിലെ പൊതു തെളിവെടുപ്പ് ഡിസംബർ 22ന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് ഒന്നിന് കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 21ന് ഉച്ചയ്ക്ക് 12നു മുൻപ് കത്തു മുഖേനയോ kserc@erckerala.org എന്ന ഇ-മെയിൽ വിലാസത്തിലോ ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. 2018-19 കാലയളവിലെ ട്രൂയിംഗ് അപ്പ് പരാതികളിലെ പൊതുതെളിവെടുപ്പിന്റെ തിയതിയും സ്ഥലവും പിന്നീട് അറിയിക്കും
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105192