പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

കണ്ണൂര്‍: 14 വയസുകാരനായ കുട്ടിയെ മദ്ധ്യവയസ്‌ക്കന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കടവത്തൂര്‍ മുണ്ടത്തോട്ടെ കാര്യാടത്തില്‍ അഹമ്മദ് ഹാജി കുട്ടിയെ നിര്‍ബ്ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കടയില്‍ നിന്നും സാധനംവാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇയാള്‍ കുട്ടിയെ കൂട്ടി കൊണ്ടുപോയത്. 2020 ഡിസംബര്‍ 7ന് വൈകിട്ടായിരുന്നു സംഭവം

വീട്ടിലെത്തിയ ഉടനെ ഹാജി കുട്ടിയെ കടന്നുപടിക്കുകയായിരുന്നു.കുതറി മാറിയ കുട്ടി പുറത്തേക്ക് ഓടി രക്ഷപെട്ടു. പിടിവലിയില്‍ കുട്ടിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. വീട്ടിലെത്തിയ കുട്ടി അമ്മയുടെ അടുത്ത് വിവരം പറയുകയും കുട്ടിയെ പാനൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന കൊളവല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.അഹമ്മദ് ഹാജിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതിയെ ഇതുവരെ പിടികിട്ടിയില്ല പ്രദേശത്തെ ഒരു വ്യാപാരിയാണ് ഹാജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →