ഈറ്റ് റൈറ്റ് കൊച്ചി

കൊച്ചി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഫുഡ്‌സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ നടപ്പാക്കുന്ന പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്‍ഡ്യ. ശരീരത്തിനും മനസിനും പ്രകൃതിക്കും യോജിച്ച ഗാന്ധിയന്‍ തത്വചിന്തകളെ ആധാരമാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഭാരതത്തിലെ ജനങ്ങളുടെ നിലവിലുളള ഭക്ഷ്യ സംസ്‌കാരത്തിലും രീതികളിലും വരുത്തേണ്ട മാറ്റങ്ങളുടെ ആവശ്യകത വിവിധ രീതികളിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

സുരക്ഷിതമായി ഭക്ഷിക്കുക, ആരോഗ്യകരമായി ഭക്ഷിക്കുക, വിവേകപൂര്‍വം ഭക്ഷിക്കുക, സുസ്ഥിരമായി ഭക്ഷിക്കുക എന്നീ സ്തൂപങ്ങളിലാണ് പ്രസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഈറ്റ് റൈറ്റ് ഇന്‍ഡ്യ ചലഞ്ച് ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ നടത്തി വരുകയാണ്. പദ്ധതിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി നഗരവും പങ്കെടുക്കുന്നു. സെപ്തബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയാണ് പദ്ധതിയുടെ കാലയളവ്. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളുടെ മുഖ്യ ഉറവിടം നമ്മുടെ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കുവാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ ആരോഗ്യകരവും സുരക്ഷിതവും ആക്കാമെന്നുളള സന്ദേശം എല്ലാവരിലും എത്തിക്കാനും ആണ് ഈറ്റ് ഫാറ്റ് റൈറ്റ് കൊച്ചി പദ്ധതി ലക്ഷ്യമിടുന്നത്. പലമേഖലകളിലായി വിവിധ ഇനം കര്‍മ്മ പദ്ധതികളാണ്  ഈറ്റ് റൈറ്റ് കൊച്ചിയുടെ സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഭക്ഷ്യോത്പന്ന വസ്തുക്കളുടെ ഉല്പാദനം, സംഭരണം, വിതരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്ന തെന്നുളള പരിശോധനകളും അവര്‍ക്കായി പരിശീലനങ്ങള്‍ ബോധവത്കരണ പരിപാടികളും RUCO പദ്ധതിയിലൂടെ  FSSAI അംഗീകൃത ഏജന്റ് മുഖേന ഭക്ഷ്യ ഉല്പാദകരില്‍ നിന്നും ഉപയോഗിച്ച എണ്ണയുടെ ശേഖരണം, അങ്കണവാടി ആശാവര്‍ക്കേഴ്‌സിനുളള പരിശീലനം, സ്‌കൂള്‍കുട്ടികള്‍ക്കായി ഈറ്റ് റൈറ്റ് ഇന്‍ഡ്യ തീമില്‍ മത്സരങ്ങള്‍, ആളുകള്‍ കൂടുതലായി ഭക്ഷണത്തിന് ആശ്രയിക്കുന്ന ക്യാന്റീനുകള്‍, മാതൃകാ ക്യാന്റീനുകളായി മാറ്റുന്ന ഈറ്റ് റൈറ്റ് ക്യാമ്പസ് പദ്ധതി ഹോട്ടല്‍/റസ്റ്റോറന്റ്കള്‍ക്കായി ഹൈജീന്‍ റേറ്റിംഗ് പദ്ധതി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ലാബ് ഉപയോഗിച്ചുളള ഉപഭോക്തൃബോധവത്കരണ ക്ലാസുകള്‍ പ്രത്യേകം സംഘടിപ്പിക്കുന്നുണ്ട്. ഈറ്റ് റൈറ്റ് കൊച്ചിയുടെ ലോഗോ ജില്ലാ കളക്ടര്‍ സെപ്തംബര്‍ 25 ന് പ്രകാശനം ചെയ്തു. നല്ലതു കഴിക്കാം നാളേക്കൊരുങ്ങാം എന്ന ആപ്തവാക്യം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്യമത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →