സ്വര്‍ണ്ണക്കടത്തു കേസിലെ ആ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന് കെ സുരേന്ദ്രൻ , ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും അറിയാം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേയാണ് കെ സുരേന്ദ്രന്റെ ആരോപണം.

മന്ത്രിമാരും സ്പീക്കറും സ്വര്‍ണ്ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും അറിയാം. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്ത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശ യാത്രകള്‍ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തില്‍ ഒരു ഉന്നതന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. ഭഗവാന്റെ പേരുള്ള ആളാണ് ഈ പ്രമുഖനെന്ന് തിങ്കളാഴ്ച കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന ആരോപണം ചൊവ്വാഴ്ച(08/12/2020) കെ സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →