കര്‍ഷക പ്രക്ഷോഭത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയും രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ 08/12/2020 ചൊവ്വാ ഴ്ച ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ചൊവ്വാഴ്ച റാലേഗാന്‍ സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു.
2017 മുതല്‍ മോദി സര്‍ക്കാര്‍ തനിക്ക് കാര്‍ഷിക മേഖലയെ സംബന്ധിച്ച്‌ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നതായും എന്നാല്‍ ഒന്നുപോലും നടപ്പാക്കിയില്ലെന്നും ഹസാരെ പറഞ്ഞു.

2017ലും 2019ലും താന്‍ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നല്‍കണമെന്നുമുള്ള തന്‍റെ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതും ‍യാഥാര്‍ഥ്യമായില്ല, ഹസാരെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →