ന്യൂ ഡല്‍ഹി: കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു. ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. അമിത്ഷായുമായി ഞായറാഴ്ച (6/12/2020) വിജയശാന്തി കൂടികാഴ്ച നടത്തിയിരുന്നു.
സമീപ കാലത്ത് കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന രണ്ടാമ്‌ത്തെ നടിയാണ് വിജയശാന്തി. 2020 ഒക്ടോബറിലാണ് നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ട്രഷററും ആയ ജി നാരാണ്‍ റെഡ്ഡിയുംപാര്‍ട്ടി വിട്ടിട്ടുണ്ട് അദ്ദേഹവും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

