ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കർഷകരുടെ ചർച്ച പരാജയപ്പെട്ടു

ന്യൂഡൽഹി: കർഷക നേതാക്കളുമായി കേന്ദ്ര മന്ത്രി അമിത് ഷാ 8- 12- 2020 ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബുധനാഴ്ച വീണ്ടും ഒരു ചർച്ചയ്ക്ക് വിളിക്കുകയും അതിൽ ഉറപ്പുകൾ എഴുതി നൽകുകയും ചെയ്യും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക അറിയിച്ചു. എന്നാൽ സർക്കാരുമായി ഇനി ചർച്ചകൾക്ക് ഇല്ല എന്നാണ് ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള മാധ്യമങ്ങളോട് പറഞ്ഞത്.

സർക്കാർ നൽകുന്ന ഉറപ്പുകളിൽ ചർച്ച നടത്താൻ കർഷക സംഘടനകൾ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ 13 നേതാക്കളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുമായി ചർച്ച നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →