തിരുവനന്തപുരം: സംസ്ഥാന്ത് മഴ ദുര്‍ബ്ബലമായി തുടരുന്നു. 08-12-2020, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മഴ തടസമാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തുലാവര്‍ഷം ദുര്‍ബ്ബലമാണ്. സംസ്ഥാനത്ത് ഇതുവരെ 30 ശതമാനം മഴ കുറവാണ് ലഭിച്ചിട്ടുളളത്. ഒക്ടോബര്‍ 1 മുല് ഡിസംബര്‍ 31 വരെയാണ് സാധാരണയായി സംസ്ഥാനത്ത് തുലാവര്‍ഷമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തിന്റെ പിന്മാറ്റവും തുലാവര്‍ഷത്തിന്റെ വരവും വൈകി. ഒക്ടോബര്‍ അവസാനത്തോടെയാണ് തുലാവര്‍ഷം എത്തിയത്.
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ താപനില അനുകൂലമല്ലാത്തതും കിഴക്കന്‍ കാറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ സജീവമല്ലാത്തതും തുലാ വര്‍ഷത്തിലെ മഴ കുറയാന്‍ ഇടയാക്കി. ബുറേവി ഈ കുറവ് നികത്തുമെന്ന പ്രതീക്ഷിച്ചെങ്കിലും കാറ്റ് ഭീഷണി ഒഴിഞ്ഞതോടെ മഴ വീണ്ടും കുറഞ്ഞു. അറബിക്കടലില്‍ ലക്ഷ ദ്വീപിന് സമീപം അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. തെക്കന്‍ ജില്ലകളിലും മദ്ധ്യ കേരളത്തിലും 7.12.2020, തിങ്കളാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. പക്ഷെ വോട്ടെടുപ്പുദിനമായ ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അടുത്ത രണ്ടാഴ്ച ശരാശരി മഴമാത്രമേ സംസ്ഥാനത്ത് ലലഭിക്കാന് സാദ്ധ്യതയുളളുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.