റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെട്ടികുളങ്ങര എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു

December 7, 2020 - 12:10 pm

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലിൽ കെ. മഹാദേവൻ പിള്ളയാണ് മരിച്ചത്. 6 – 12 – 2020 ഞായറാഴ്ച രാത്രി 8.25 നായിരുന്നു സംഭവം.

തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.തട്ടാരമ്പലത്ത് പാരലൽ കോളേജ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. പിഎം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാർഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *