ഫിറ്റ് ഇന്ത്യ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പിന്‌ കേന്ദ്ര കായിക മന്ത്രി ശ്രീ കിരൺ റിജിജു സമാരംഭം കുറിച്ചു

ന്യൂ ഡൽഹി: കേന്ദ്ര കായികമന്ത്രി ശ്രീ കിരൺ റിജിജു  ഫിറ്റ് ഇന്ത്യ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പിന്‌ സോഷ്യൽ മീഡിയ വഴി തുടക്കം കുറിച്ചു. 2020 ഡിസംബർ 7 ന് ആരംഭിച്ച മെഗാ സൈക്ലിംഗ്  2020 ഡിസംബർ 31 വരെ 25 ദിവസം തുടരും.

രാജ്യത്തുടനീളം എല്ലാ ജില്ലയിലും നടക്കുന്ന ഈ മത്സരത്തിൽ ഫിറ്റ് ഇന്ത്യ വെബ്‌സൈറ്റിലൂടെ (https://fitindia.gov.in  / fit-india-cyclothon-2020 /) രജിസ്റ്റർ ചെയ്തുകൊണ്ട് പൗരന്മാർക്ക് പങ്കെടുക്കാം. ദിവസവും അവരവർക്ക് ഇഷ്ടമുള്ളത്ര ദൂരം സൈക്കിൾ സവാരി നടത്താം.  അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ @FitIndiaOff ൽ ടാഗുചെയ്യുകയും #FitIndiaCyclothon, #NewIndiaFitIndia എന്നീ ഹാഷ്‌ടാഗ് ഉപയോഗിക്കുകയും ചെയ്യാം. ഫിറ്റ്നസ് നിലനിർത്തുന്നതിനും കാർബൺ മാലിന്യം കുറയ്ക്കുന്നതിനുമുള്ള മികച്ച മാർഗമാണ് സൈക്ലിംഗ് എന്ന് ശ്രീ റിജിജു ട്വീറ്റ് ചെയ്തു.

ഫിറ്റ് ഇന്ത്യ സൈക്ലത്തോണിന്റെ ഉദ്ഘാടന പതിപ്പിന്‌  2020 ജനുവരിയിൽ പനാജിയിൽ തുടക്കം കുറിച്ചിരുന്നു.  രാജ്യത്താകമാനം 35 ലക്ഷത്തിലധികം സൈക്കിൾ സവാരിക്കാർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →