കൊച്ചി: ഇന്ധനവില വീണ്ടും കുതിയ്ക്കുന്നു. 6-12-2020 ഞായറാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 31പൈസയും വർധിപ്പിച്ചു. 15 ദിവസത്തിനിടെ പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് വര്‍ധിപ്പിച്ചത്.
ഇന്ധന വില നിലവിൽ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പലയിടത്തും പെട്രോളിന് 85 രൂപയിലേറെ ഈടാക്കുന്നുണ്ട് . കൊച്ചിയില്‍ പെട്രോളിന് നിലവില്‍ 83.36 രൂപയും ഡീസലിന് 77.74 രൂപയുമാണ് നിലവിലെ വില.