ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍, ഇന്ത്യയിലെ താപനില വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.

അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ഫാര്‍മസിയാണ് ഫൈസര്‍ ഇന്ത്യ. യു.കെയിലും ബഹൈറനിലും അനുമതി ലഭിച്ചതിന് പിന്നാലെയാണ് കമ്പനി അനുമതിക്കായി ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചിരിക്കുന്നത്.

അതേസമയം, വാക്‌സിന്‍ സംഭരിക്കുന്നതിന് ആവശ്യമായ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിന്റെ താപനില ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ചും ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അത്തരം തണുത്ത ശൃംഖലകള്‍ പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →