ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു

പിണറായി :ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിടയില്‍ പുഴയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ എടുത്തു ചാടിയ സുഹൃത്ത് മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് (53) ആണ് മരിച്ചത്. അപകടത്തിൽ അകപ്പെട്ട സുഹൃത്ത് ഫൈസല്‍ (37) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. 4-12-2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പെരളശ്ശേരി ക്ഷേത്ര ദര്‍ശനത്തിനു വന്ന കോഴിക്കോട്ടെ കുടുംബത്തോടൊപ്പം എത്തിയവരായിരുന്നു ഫൈസലും ക‍ൃഷ്ണദാസും.

പുഴയോരത്തെ പാര്‍ക്കില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതിനിടെ പാര്‍ക്കിനു സമീപം മരപ്പലകകൊണ്ടുള്ള തടയണയുടെ മുകളില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഫൈസല്‍ പുഴയില്‍ വീണത്. ഉടന്‍ തന്നെ രക്ഷിക്കാനായി കൃഷ്ണദാസ് എടുത്തുചാടി. ഇതിനിടെ ചുഴിയില്‍പ്പെട്ട് മരണം സംഭവിക്കുകയായിരുന്നു. നാട്ടുകാരും അതുവഴി കല്ലുമായി പോവുകയായിരുന്ന ലോഡിങ് തൊഴിലാളി ആദിലും ചേര്‍ന്ന് ഇരുവരെയും കരയ്ക്കെടുത്തെങ്കിലും കൃഷ്ണദാസ് മരണപ്പെട്ടു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →