12 വര്‍ഷത്തിന് ശേഷം പിടിയിലായ കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

കട്ടപ്പന: 50 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ സ്ഥത്തെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാര്‍ പളളിക്കവലയില്‍ താമസിച്ചിരുന്ന കുഞ്ഞുമോള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ഈട്ടത്തോപ്പില്‍ പതാലിപ്ലാവില്‍ ഗിരീഷിനെ (38)ആണ് 12 വര്‍ഷത്തിന് ശേഷം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനെത്തച്ചത്. 2008 ഒക്ടോബറിലാണ് കുഞ്ഞുമോള്‍ കൊല്ലപ്പെടുന്നത്.

ക്രൂരമായ ബലാത്സംഗത്തിനുശേഷം ഇവരെ കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഗിരീഷിനെ അറസറ്റ് ചെയ്തത്. കോടതി റിമാന്റ് ചെയ്ത പ്രതിയെ കസ്ററഡിയില്‍ വാങ്ങി കാഞ്ചിയാറില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് സംഭവ സ്ഥല്ത്ത് ഏറെപ്പേര്‍ എത്തിയിരുന്നു. സംഭവം നടന്ന വീട്, കൊലപ്പെടുത്താനുപയോഗിച്ച ആയുധം, ഒളിപ്പിച്ച സ്ഥലം, ഓടി രക്ഷപെട്ട വഴി ഇവയെല്ലാം പ്രതി പോലീസിന് കാണിച്ചുകൊടുത്തു.

കുഞ്ഞുമോോള്‍ കൊല്ലപ്പെട്ടിട്ട 12 വര്‍ഷം കഴിഞ്ഞാണ്. പ്രതി അറസ്റ്റിലാകുന്നത്. 2008 ല്‍ നടന്ന കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നടന്ന ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പക്ഷെ പ്രതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇടുതക്കി ക്രൈം ബ്രാഞ്ച് എസ്പി പികെ മധുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയെ ക്രൈംബ്രാഞ്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗശ്രമം തടഞ്ഞ കുഞ്ഞുമോളെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മുഖത്തും തലയിലും കഴുത്തിലും ഏറ്റപരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

2002 ല്‍ അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതിിന് 12വര്‍ഷം ശിക്ഷക്കപ്പെട്ടയാളാണ് ഗിരീഷ് 2016ല്‍ സ്‌കൂല്‍ വിദ്യര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം എടുത്ത കേസ് വിചാരണയും നടന്നുവരികയാണ്

ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിന്റോ പി.കുര്യന്‍, എസ്‌ഐമാരായ എംപി മോനച്ചന്‍, സജിപോള്‍, സിജു ജോസഫ്, സിപിഒ മാരായ ബിജേഷ് ,അനീഷ് പിപി ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍‌പ്പെട്ട സംഘമാണ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →