ന്യൂഡൽഹി: ബ്രഹ്മപുത്രയിൽ ചൈന പ്രഖ്യാപിച്ച നിർദ്ദിഷ്ട അണക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകൾ ചൈനയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനയുടെ നിർമ്മിതി ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകരുതെന്ന് ആ രാജ്യത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിബറ്റിന്റെ ഭാഗമായ ബ്രഹ്മപുത്രയിൽ വൻകിട ജലവൈദ്യുത പദ്ധതി നിർമ്മിക്കാൻ ചൈന പദ്ധതിയിട്ടിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇക്കാര്യത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര നദിയിലെ എല്ലാ സംഭവവികാസങ്ങളും സർക്കാർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

