തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമ സഭയില്‍ സമര്‍പ്പിക്കും മുമ്പ് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് പരിഗണിക്കാന്‍ പ്രിവിലേജസ് ആന്റ് എത്തിക്ക്‌സ് കമ്മറ്റി തദ്ദേശ തിരഞ്ഞെടുപ്പിന്‌ശേഷം യോഗം ചേരും. മറ്റുചില വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച(4/12/2020) ചേരാനിരുന്ന യോഗം ബുറേവി കാരണം അവധി പ്രഖ്യാപിച്ചതിനാല്‍ മാറ്റി വയ്‌ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ തൊട്ടടുത്ത ദിവസം തന്നെ സമിതി ചേരനാണ് ആലോചിക്കുന്നത്. ജനുവരിയിലോ ഫെബ്രൂവരിയിലോ ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം.

