മുവാറ്റുപുഴ: പാഴ്മരം വെട്ടി തടി മില്ലിലേക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്കാന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട മുന്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ നെയ്യാറ്റിന്‍കര കിഴക്കുംകര കെ മുകേഷ് കുമാറിനെ രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍
2012 ഡിസംബര്‍ 15ന് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ മുകേഷ് കുമാര്‍ പിടിയിലായത്. പാഴ്മരം വെട്ടി തടിമില്ലിലേക്ക് കൊണ്ടുപോകാനുളള അനുവാദം നല്‍കുന്നതിന് മുകേഷ്കുമാര്‍ കമ്പിളികണ്ടം എറമ്പില് തോമസിനോട് 20,000രൂപ ആവശ്യപ്പെടുകയായിരുന്നു.
10,000 രൂപ ആദ്യം നല്‍കിയെങ്കിലും പണം ഉടനെ എത്തിക്കെണമെന്ന് ആവശ്യപ്പെട്ടതാ തോമസ് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. പിന്നീട് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് ബാക്കി പണം തോമസില്‍ നിന്ന കൈപ്പറ്റുന്നതിനിടെ മുകേഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

