ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ ബാങ്ക് വായ്പ 5.82 ശതമാനം ഉയര്‍ന്ന് 104.34 ലക്ഷം കോടി രൂപയായതായി റിപ്പോര്‍ട്ട്. അതേസമയം നിക്ഷേപം 10.89 ശതമാനം ഉയര്‍ന്ന് 143.71 ലക്ഷം കോടി രൂപയായി. നവംബര്‍ 20 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെയാണ് ബാങ്ക് വായ്പ 143.71 ലക്ഷം കോടി രൂപയായി വര്‍ധിച്ചത്.
2019 നവംബര്‍ 22 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് ക്രെഡിറ്റ് 98.60 ലക്ഷം കോടി രൂപയും നിക്ഷേപം 129.58 ലക്ഷം കോടി രൂപയുമാണ്. നവംബര്‍ ആറിന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ അഡ്വാന്‍സ് 5.67 ശതമാനവും നിക്ഷേപം 10.63 ശതമാനവും വര്‍ദ്ധിച്ചു.ഒക്ടോബറില്‍ ഭക്ഷ്യേതര വായ്പാ വളര്‍ച്ച 5.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 8.3 ശതമാനമായിരുന്നു. അതിനിടെ, കാര്‍ഷിക മേഖലയിലെയും അനുബന്ധ പ്രവര്‍ത്തനങ്ങളിലെയും വായ്പകളുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 7.1 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായി ഉയര്‍ന്നിരുന്നു.എന്നാല്‍ 2019 ഒക്ടോബറിലെ 3.4 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍വ്യവസായത്തിനുള്ള വായ്പ 2020 ഒക്ടോബറില്‍ 1.7 ശതമാനം കുറയുകയാണ് ചെയ്തത്.സേവന മേഖലയ്ക്കുള്ള വായ്പകളുടെ വളര്‍ച്ച 2020 ഒക്ടോബറില്‍ 9.5 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു.വ്യക്തിഗത വായ്പകള്‍ 2019 ഒക്ടോബറിലെ 17.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

