തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രംക്കേട് കേസിലെ പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ കോടതി വിജിലന്‍സിന് അനുമതി നല്‍കി. ഒരാഴ്‌ചക്കുളലില്‍ സി ഡാക്കില്‍ നിന്ന് ഇവ വിജിലന്‍സിന് ലഭിക്കും. എം ശിവശങ്കര്‍, സ്വര്‍ണ്ണ കടത്തുകേസിലെ സ്വപ്‌ന അടക്കമുളളവരുടെ കോള്‍ രേഖകല്‍ പരിശോധിക്കാനും വിജ്‌ലന്‍സ് തീരുമാനിച്ചു. സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമീകാന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
കെഫോണ്‍, സ്‌മാര്‍ട്ടസിറ്റി, അടക്കം സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വര്‍ണ്ണകളളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്നാണ് എന്‍ഫോഴ്‌സ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍. സ്‌മാര്‍ട്ടസിറ്റി, കെഫോണ്‍ ,ലൈഫ് മിഷന്‍ പദ്ധതികളില്‍ ശിവശങ്കറിന്റെ അറിവോടെ സ്വപ്‌ന പലഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട് . ഇതുതെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുരകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു.