ഒരിഞ്ച് പിന്നോട്ടില്ലെന്ന് കർഷകർ , സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നു

ന്യൂ ഡൽഹി: കേന്ദ്ര സര്‍ക്കാരുമായി നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയിലും നിലപാടില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍. കൂടുതല്‍ ചര്‍ച്ചകളും സംസാരവുമൊന്നും വേണ്ടെന്നും കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളോടുള്ള പ്രതികരണം എഴുതി നല്‍കിയാല്‍ മതിയെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം എഴുതി നല്‍കി.

വിഗ്യാന്‍ ഭവനില്‍ ശനിയാഴ്ച(05/12/20) ഉച്ചകഴിഞ്ഞ് ആരംഭിച്ച യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്നായിരുന്നു വീണ്ടും സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ ഭേദഗതിയല്ല, നിയമം പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ കൃത്യമായ പരിഹാരവും ആത്മാര്‍ത്ഥമായ ഇടപെടലുമാണ് ആവശ്യപ്പെടുന്നതെന്നും കര്‍ഷകര്‍ അറിയിച്ചു.

അമിത് ഷായും രാജ്‌നാഥ് സിംഗുമടക്കം നിരവധി പേരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷകരെ അനുനയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആദ്യമായി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →