ജയില്‍ മോചനം ആവശ്യപ്പെട്ടു നൽകിയ ശ​ശി​ക​ല​യു​ടെ അ​പേ​ക്ഷ ത​ള്ളി

ബം​ഗ​ളൂ​രു: ജയില്‍ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ശ​ശി​ക​ല​യു​ടെ അ​പേ​ക്ഷ ജയി​ല്‍ അ​ധി​കൃ​ത​ര്‍ ത​ള്ളി. ശി​ക്ഷാ കാ​ലാ​വ​ധി മു​ഴു​വ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് അധി​കൃ​ത​ര്‍ വ്യക്തമാക്കി. അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദ​ന​ക്കേ​സി​ല്‍ നാ​ലു വര്‍ഷത്തെ ത​ട​വി​നാ​ണ് ശ​ശി​ക​ല​യെ ശി​ക്ഷി​ച്ചി​രു​ന്ന​ത്.

നാ​ല് മാ​സ​ത്തെ ശി​ക്ഷയി​ള​വി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. ഈ മാസം അ​വ​സാ​ന​ത്തോ​ടെ മോ​ച​ന​മു​ണ്ടാ​കു​മെ​ന് ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ അറിയി​ച്ചി​രു​ന്നു. സു​പ്രീം കോ​ട​തി വി​ധി​ച്ച പ​ത്ത് കോ​ടി രൂ​പ​യു​ടെ പി​ഴ ബം​ഗ​ളൂ​രു പ്രത്യേക കോ​ട​തി​യി​ല്‍ ശ​ശി​ക​ല അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →